Advertisement

അന്താരാഷ്ട്ര സോളാർ പവർ ഗ്രിഡിനായി നിർദേശം മുന്നോട്ട് വച്ച് ഇന്ത്യ

November 3, 2021
2 minutes Read
India introduce solar grid plan

അന്താരാഷ്ട്ര സോളാർ പവർ ഗ്രിഡിനായി നിർദേശം മുന്നോട്ട് വച്ച് ഇന്ത്യ. ഒരു സൂര്യൻ, ഒരോലോകം, ഒരു ഗ്രിഡ് യാഥാർത്ഥ്യമാക്കി ശുദ്ധ ഊർജ്ജം ലഭ്യമാക്കാൻ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. കോപ് കാലാവസ്ഥാ ഉച്ചകൊടിയിൽ ശുദ്ധ ഊർജ്ജം കണ്ടെത്തലും വിതരണം ചെയ്യലും എന്ന വിഷയത്തിലെ ഇന്ത്യയുടെ നയം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സുപ്രധാന യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെയ്ക്ക് മടങ്ങി. ( India introduce solar grid plan )

അന്താരാഷ്ട്ര സോളാർ പവർഗ്രിഡിനയുള്ള നിർദേശം മുന്നോട്ട് വയ്ക്കുക മാത്രമല്ല അത് എങ്ങനെ യാഥാർത്ഥ്യമാക്കണമെന്ന കർമ്മപരിപാടിയും ഇന്ത്യ ഗ്ലാസ്കോയിൽ നിർദേശിച്ചു. സൗരോർജ്ജ സംഭരണത്തിന് ഐ.എസ്.ആർ.ഒ ലോകത്തിന് ഒരു സോളാർ കാൽക്കുലേറ്റർ നൽകും. ഈ കാൽക്കുലേറ്റർ ലോകത്തെ എല്ലായിടത്തും സൗരോർജ്ജ സംഭരണത്തെ അനായാസകരമാക്കും. സൗരോർജ്ജം ലഭ്യമാകുന്ന മേഖല തിരിച്ചറിയുന്നത് മുതൽ എത്രവരെ സംഭരണം സാധ്യമാകും എന്നതടക്കം ഉള്ള നിർദേശങ്ങൾ ഐ.എസ്.ആർ.ഒ നൽകുന്ന കാൽക്കുലേറ്റർ വ്യകതമാക്കും.

Read Also : കെ സുധാകരൻ നുണ പറഞ്ഞു, പ്രവർത്തകരുടെ ഗുണ്ടായിസത്തിന് പ്രോത്സാഹനം നൽകി; ജോജുവിന് പിന്തുണയുമായി എ എ റഹീം

സൗരോജ്ജത്തെ അധിഷ്ടിതമാക്കിയുള്ള ഊർജ സങ്കല്പത്തിന് ഭീഷണി കാലാവസ്ഥാ മാറ്റവും പകൽ സമയത്ത് മാത്രമേ സൗരോർജ സംഭരണം സാധ്യമാകു എന്നതും ആണ് . ഇതിന് ഒരു സൂര്യൻ, ഒരോലോകം, ഒരു ഗ്രിഡ് സങ്കല്പത്തിൽ ലോകം ഒറ്റ സൌരോർജ്ജ പവർ ഗ്രിഡായ് മാറുകയാണ് പരിഹാരമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. കോപ് ഉച്ചകൊടിയ്ക്ക് ശേഷം ഇന്ത്യയിലെക്ക് തിരിച്ച പ്രധാനമന്ത്രിയ്ക്ക് ഊഷ്മളമായ യാത്ര അയപ്പാണ് ഗ്ലാസ്കോയിലെ ഇന്ത്യൻ സമൂഹം നൽകിയത്.

Story Highlights : India introduce solar grid plan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top