മരക്കാർ; ഇരുകൂട്ടരും പരസ്പരം വിട്ടു വീഴ്ചയ്ക്ക് തയാറല്ല, ഇനി ചർച്ച ആവശ്യപ്പെട്ടാൽ മാത്രം: സജി ചെറിയാൻ

മരക്കാർ വിഷയത്തിൽ ഇനി ചർച്ച ഇരുകൂട്ടരും ആവശ്യപ്പെട്ടാൽ മാത്രമെന്ന് മന്ത്രി സജി ചെറിയാൻ. മരക്കാർ തീയറ്ററിൽ തന്നെ പ്രദർശിപ്പിക്കണം എന്നതാണ് പൊതുനിലപാട്. സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനാണ് മുഖ്യമന്ത്രി ഇളവുകൾ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ നിർമാതാവിന്റെയും തീയറ്റർ ഉടമകളുടെയും പക്ഷത്ത് ന്യായമുണ്ടെന്ന് പറഞ്ഞ മന്ത്രി പരസ്പരം ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും കൂട്ടിച്ചേർത്തു.
ഇതിനിടെ മരയ്ക്കാര്‍ സിനിമ തീയറ്ററില്‍ റിലീസ് നടത്താനുള്ള എല്ലാ ശ്രമങ്ങളും തേടിയിരുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു. സിനിമ റിലീസിംഗ് പ്രതിസന്ധി സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിരുന്നെന്നും തീയറ്റര്‍ ഉടമകളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
തീയറ്റര്‍ ഉടമകളോ സംഘടനയോ താനുമായി ഒരു ചര്‍ച്ച പോലും നടത്താന്‍ തയ്യാറായില്ല. ചെയ്ത തെറ്റെന്താണെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ പ്രാവശ്യം തീയറ്റര്‍ തുറന്ന സമയത്ത് തീയറ്ററില്‍ തന്നെ മരയ്ക്കാര്‍ റിലീസ് ചെയ്യണമെന്നാണ് ആശീര്‍വാദ് സിനിമാസ് തീരുമാനിച്ചിരുന്നത്. അതനുസരിച്ച് തീയറ്റര്‍ സംഘടനയുമായി ചര്‍ച്ച നടത്തുകയും ചെയ്തുവെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
Read Also : മരക്കാർ തീയറ്ററിലേക്കില്ല; ഒടിടിയിൽ തന്നെ പ്രദർശിപ്പിക്കും
അതേസമയം മരക്കാർ സിനിമയുടെ റിലീസമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഫിയോക്ക് രംഗത്തെത്തി. മരക്കാർ സിനിമയുടെ തിയറ്റർ റിലീസുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് ഏകപക്ഷീയമായി വിട്ടു നിന്നത് ഫിയോക്ക് അല്ലെന്നും നിർമ്മാതാവ്ആന്റണി പെരുമ്പാവൂരാണെന്നും ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ പ്രതികരിച്ചു.
Story Highlights : minister saji cheriyan on marakkar arabikadalinte simham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here