Advertisement

പണം തട്ടിയെന്ന് പരാതി; അലിഫ് ബിൽ‍ഡേഴ്സിനെതിരെ കേസ്

November 6, 2021
1 minute Read

കോഴിക്കോട് കെഎസ്ആർടിസി ടെർമിനിൽ നടത്തിപ്പ് കരാറെടുത്ത അലിഫ് ബിൽഡേഴ്സിനെതിരെ കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സൗദിയിൽ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് പരാതി. അ‌‌‌ഞ്ചര കോടി രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പ്രവാസിയായ മുഹമ്മദ് യൂനസാണ് പരാതി നൽകിയത്.

സൗദി അറേബ്യയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും പിന്നീട് ഈ പണം കെഎസ്ആര്‍ടിസി ടെര്‍മിനല്‍ കരാറിനായി ഉപയോഗിച്ചെന്നുമാണ് പരാതി നൽകിയിരിക്കുന്നത്. അലിഫ് ബില്‍ഡേഴ്സ് എംഡി മൊയ്തീന്‍ കോയ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെയാണ് കേസ്.

Read Also :കെഎസ്ആർടിസി സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കാനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു : അലിഫ് ബിൽഡേഴ്‌സ്

Story Highlights : Case against Alif Builders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top