Advertisement

ജി സുധാകരനെ ആക്രമിച്ചത് സ്വന്തം പാർട്ടിക്കാർ; പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ

November 7, 2021
1 minute Read

ജി സുധാകരന് പിന്തുണയുമായി എസ്എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുധാകരനെ ആക്രമിച്ചത് സ്വന്തം പാർട്ടിക്കാരെന്ന് അദ്ദേഹം പറഞ്ഞു. നല്ല മന്ത്രിയും സംഘാടകനും അഴിമതിയില്ലാത്ത ആളുമാണ് ജി സുധാകരൻ. അദ്ദേഹത്തോളം സ്വാധീനമുള്ള സിപിഐഎം നേതാവ് ആലപ്പുഴയിൽ ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തെറ്റു ചെയ്തവനെ ചെറുതാണെങ്കിലും വലുതാണെങ്കിലും ശാസിക്കുന്ന രീതിയാണ് കമ്യൂണിസ്റ്റ് പാർട്ടിയുടേത്. വി എസ് അച്യുതാനന്ദന് വരെ കൊടുത്തിട്ടുണ്ട്. തെറ്റു കണ്ടെത്തിയതിന് ശിക്ഷ കൊടുക്കുന്നത് മര്യാദയാണ്. ആ ശിക്ഷ സുധാകരൻ ഉൾക്കൊണ്ടു. പലപ്പോഴും അദ്ദേഹത്തെ തകർക്കാൻ പാർട്ടിക്ക് അകത്തു നിന്ന് ഒളിഞ്ഞ് ആക്രമിച്ചവരുണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാറിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും ചുവടുപിടിച്ച് കേരളവും ഇന്ധന നികുതി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോൾ-ഡീസൽ വില സാധാരണക്കാർക്ക് താങ്ങാവുന്നതിനും മീതെയാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top