Advertisement

ആലത്തൂരിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

November 8, 2021
1 minute Read

ആലത്തൂരിൽ നിന്ന് കാണാതായ നാല് കുട്ടികളെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി. റയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. അഞ്ച് ദിവസം മുൻപാണ് കുട്ടികളെ കാണാതായത്. ഇരട്ടസഹോദരിമാരെയും രണ്ട് ആൺ കുട്ടികളെയുമാണ് കാണാതായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് നാല് പേരും.

Read Also : മഹാരാജാസ് കോളജിൽ അനുമതിയില്ലാതെ മരം മുറിച്ച സംഭവം; മരം കയറ്റിയ ലോറി ക്യാമ്പസിൽ നിന്നും കാണാതായി

വിദ്യാർത്ഥികളെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പെണ്‍കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാവ് ആലത്തൂര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികള്‍കൂടി ഇവര്‍ക്കൊപ്പമുണ്ടെന്ന് കണ്ടെത്തിയത്.

Story Highlights : alathur – Missing children found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top