Advertisement

മുല്ലപ്പെരിയാർ: വിവാദ മരംമുറി മരവിപ്പിച്ച് ഉത്തരവിറങ്ങി

November 8, 2021
0 minutes Read

ബേബി ഡാം ബലപ്പെടുത്താൻ സമീപത്തെ 15 മരങ്ങൾ മുറിച്ചു മാറ്റാൻ അനുവാദം നൽകിയ വിവാദ ഉത്തരവ് മരവിപ്പിച്ചു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വന്യ ജീവി ബോർഡിന്റെയും അനുവാദത്തോടെ മാത്രമെ പെരിയാർ കടുവാ സങ്കേതത്തിലെ മരം മുറിക്കാനാവൂ എന്ന് കാണിച്ചാണ് പുതിയ ഉത്തരവ്.

ഈ അനുവാദം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലാത്തതിനാൽ മരം മുറിക്കാനുള്ള സർക്കാർ ഉത്തരവിൽ തൽക്കാലം തുടർ നടപടികൾ പാടില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. അതേസമയം ഉത്തരവിറക്കിയതില്‍ സര്‍ക്കാര്‍ വിശദീകരണം തേടും. യോഗം ചേരാനുണ്ടായ കാരണം ജലവിഭവ, വനംവകുപ്പ് സെക്രട്ടറിമാര്‍ വ്യക്തമാക്കാനാണ് നിര്‍ദേശം. ജലവിഭവവകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനിച്ചെന്നാണ് വനംവകുപ്പ് നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top