Advertisement

സിനിമയെ സംരക്ഷിക്കേണ്ട ബാധ്യത കോൺഗ്രസിനുണ്ടെന്ന് കെ സുധാകരൻ; സിനിമാസെറ്റിയിലേക്കുള്ള മാർച്ചിനെതിരെ കെപിസിസി

November 9, 2021
1 minute Read

സിനിമ ഷൂട്ടിംഗ് സെറ്റിയിലേക്കുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ കെപിസിസി. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യത കോൺഗ്രസിനുണ്ടെന്ന് കെ സുധാകരൻ. സമരം പിൻവലിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെടും.

സിനിമ സർഗാത്മക പ്രവത്തണമെന്നും സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണെന്നും സുധാകരൻ വ്യക്തമാക്കി. നേതാക്കൾക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഇന്ധന നികുതിക്കെതിരെ സമരം ശക്തമാക്കാൻ കോൺഗ്രസ്. സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യചങ്ങല നിർമിക്കും. ബ്ലോക്ക്തലം മുതൽ സമരം നടത്താനും കെപിസിസി യോഗത്തിൽ തീരുമാനമായി.

Read Also : സമ്പാദ്യമെല്ലാം ഉപയോഗിച്ച് തന്റെ ഗ്രാമത്തിനായി വിദ്യാലയം പണിതു; രാജ്യം പത്മശ്രീ നൽകി ആദരിച്ച ഒരു സാധാരണക്കാരന്റെ വിജയ കഥ…

അതേസമയം, നടൻ ജോജു ജോർജുമായുള്ള വിഷയത്തിൽ യൂത്ത് കോൺഗ്രസിൻറെ പ്രതിഷേധം തുടരുന്നു. എറണാകുളം ഷേണായിസ് തീയറ്ററിന് മുന്നിൽ നടന്റെ ചിത്രമുള്ള റീത്ത് വച്ചാണ് ഇന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിൻറെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Story Highlights : kerala congress-needto-support-cinema-k sudhakaran-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top