മുല്ലപ്പെരിയാർ മരം മുറിക്കൽ ഉത്തരവ് റദ്ദാക്കി; പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യം സർക്കാർ അംഗീകരിച്ചത് സ്വാഗതം ചെയ്യുന്നു; വി ഡി സതീശൻ

മുല്ലപ്പെരിയാർ മരം മുറിക്കൽ ഉത്തരവ് റദ്ദാക്കിയ നടപടി സ്വാഗതം ചെയ്‌ത് വി ഡി സതീശൻ. പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യം സർക്കാർ അംഗീകരിച്ചത് സ്വാഗതം ചെയ്യുന്നു. ഉത്തരവിറക്കാൻ ഇടയായ സാഹചര്യം സർക്കാർ വിശദീകരിക്കണം. മന്ത്രിമാർക്ക് എങ്ങനെ അവ്യക്തത ഉണ്ടായി, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.(v d satheeshan)
അതേസമയം, മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് കേരളം റദ്ദാക്കി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ ഉത്തരവ് സർക്കാർ മരവിപ്പിച്ചിരുന്നു.
Read Also : മുപ്പത് വർഷം കൊണ്ട് നിർമ്മിക്കാവുന്ന കാടുകളോ? അറിയാം മിയാവാക്കി കാടുകളുടെ കുറിച്ച്…
ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങൾ മുറിക്കാനായിരുന്നു തമിഴ്നാടിന് കേരളം അനുമതി നൽകിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മരംമുറിക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് നന്ദിയറിച്ച് കത്തയച്ചതോടെയാണ് മരംമുറിക്കാൻ അനുമതി നൽകിയ വിവരം പുറത്തറിഞ്ഞത്.
Story Highlights :kerala-cabinet-cancelled-mullaperiyar-baby-dam-tree-felling-order-vd-satheeshan-response-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here