ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയ്ക്ക് വിലക്ക്

ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളുകളെ എത്തിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഉദ്യോഗസ്ഥർ, ഭക്തർ എന്നിവരെ ട്രാക്ടറിൽ എത്തിക്കുന്നതിനെതിരെയാണ് വിധി. കോടതി സ്വമേധയാ എടുത്ത കേസിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. ( sabarimala tractor journey )
അതേസമയം, ശബരിമല ഇടത്താവളങ്ങളിൽ ഒരുക്കങ്ങൾ ഇഴയുകയാണ്. ഇതര സംസ്ഥാന ഭക്തർ കൂടുതലായി എത്തുന്ന പന്തളത്ത് ഇത്തവണ പാർക്കിംഗും വെല്ലുവിളിയാകും. ദേവസ്വ്ം ബോർഡ് അന്നദാനം നടത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. റാന്നിയിൽ പത്ത് വർഷം മുൻപ് തുടങ്ങിയ തീർത്ഥാടന വിശ്രമ കേന്ദ്രം അനിശ്ചിതത്വത്തിലാണ്.
ബസ് ഉൾപ്പെടെ നിർത്തിയിട്ടിരുന്ന കുളനട പഞ്ചായത്തിന്റെ പാർക്കിംഗ് സ്ഥലം ഡിറ്റിപിസി മതിൽ കെട്ടിതിരിച്ചതോടെ എംസി റോഡിൽ തന്നെ വാഹനം ഒതുക്കേണ്ടി വരും. അന്നദാനമണ്ഡപം താത്കാലിക വൈദ്യുി കണക്ഷനോടെ തുറന്നെങ്കിലും സാനിറ്റൈസേഷൻ പണികൾ പൂർത്തിയാകാനുണ്ട്. റാന്നിയിൽ 2013ൽ ആരംഭിച്ച ബസ് സ്റ്റാൻഡ് കം പിൽഗ്രിം സെന്റർ കാടുകയി കിടക്കുന്നു. എരുമേലി വഴി കാൽനടയായി പോകുന്ന ഭക്തർക്ക് ഉപകാരപ്പെടേണ്ട കേന്ദ്രമാണ് കരാറുകാരനുമായുള്ള തർക്കത്തിലും നിയമക്കുരുക്കിലും മുടങ്ങികിടക്കുന്നത്.
Read Also : ശബരിമല തീർത്ഥാടനം; കെഎസ്ആർടിസി സ്പെഷ്യൽ സർവീസിന് മുൻകൂർ റിസർവേഷൻ ആരംഭിച്ചു
വടശേരിക്കരയിലും പത്തനംതിട്ട നഗരത്തിലുമുള്ള ഇടത്താവളങ്ങളിൽ സജ്ജീകരണങ്ങൾ പുരോഗമിക്കുന്നുണ്ട്. പമ്പയിലും സന്നിധാനത്തും വിരിവെക്കാൻ കഴിയാത്തതിനാലും ഹോട്ടലുകൾ ലേലത്തിൽ പോകാത്തതിനാലും ഇത്തവണ ഭക്തർ ഏറെയും ആശ്രയിക്കുക ഇടത്താവളങ്ങളെയാകും.
Story Highlights : sabarimala tractor journey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here