രാജ്യത്ത് പുതിയ 11,850 കൊവിഡ് കേസുകള്‍; 555 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 11,850 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 555 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,63,245 ആയി. 3,44,26,036 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
1,36,308, പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. ഇത് ആകെ രോഗികളില്‍ 0.40 ശതമാനമാണ്. കഴിഞ്ഞ 274 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 3.38 കോടി ആളുകള്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടി.
അതേസമയം കേരളത്തില്‍ ഇന്നലെ 6674 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1088, തിരുവനന്തപുരം 967, തൃശൂര്‍ 727, കോഴിക്കോട് 620, കൊല്ലം 599, കോട്ടയം 477, കണ്ണൂര്‍ 397, ഇടുക്കി 357, പത്തനംതിട്ട 346, പാലക്കാട് 260, വയനാട് 247, ആലപ്പുഴ 233, കാസര്‍ഗോഡ് 178, മലപ്പുറം 178 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗബാധ.
മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യതലസ്ഥാനത്ത് രണ്ട് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 925 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 41 പേര്‍ മരിച്ചു. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 111 കോടി പിന്നിട്ടു. 24 മണിക്കൂറിനിടയില്‍ 15.22 ലക്ഷം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 37.77 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Story Highlights : india covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here