Advertisement

കോലി ഏകദിനത്തിലെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞേക്കും; സൂചനയുമായി രവി ശാസ്ത്രി

November 13, 2021
2 minutes Read
Virat Kohli Ravi Shastri

സൂപ്പർ താരം വിരാട് കോലി ഇന്ത്യൻ ടീം ഏകദിന ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞേക്കുമെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ബാറ്റിംഗ് പ്രകടനം മെച്ചപ്പെടുത്താനായി ഏകദിന ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ടെസ്റ്റ് ക്യാപ്റ്റൻസിയിൽ മാത്രം കോലി ശ്രദ്ധ കേന്ദ്രീകരിച്ചേക്കാമെന്നാന് രവി ശാസ്ത്രി പറഞ്ഞത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. (Virat Kohli Ravi Shastri)

“ടെസ്റ്റ് ക്രിക്കറ്റിൽ, കോലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ കഴിഞ്ഞ അഞ്ച് വർഷമായി ഒന്നാം സ്ഥാനത്തായിരുന്നു. മാനസികമായ തളർച്ച നേരിട്ടാൽ റെഡ് ബോൾ ക്രിക്കറ്റിൽ ഒഴികെ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ സാധ്യതയുണ്ട്. അത് ഉടനെ സംഭവിക്കില്ല. പക്ഷേ, സംഭവിച്ചേക്കാം. ഏകദിന ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം.”- ശാസ്ത്രി പറഞ്ഞു.

Read Also : ക്യാപ്റ്റൻ സ്ഥാനം കോലിയുടെ പ്രകടനങ്ങളെ ബാധിക്കുന്നു എന്ന് ബിസിസിഐ; ഏകദിനത്തിലും രോഹിത് ഇന്ത്യയെ നയിച്ചേക്കും

ഏകദിന ക്യാപ്റ്റൻ സ്ഥാനം കോലിയിൽ നിന്ന് മാറ്റി രോഹിതിനെ ഏല്പിക്കാൻ ബിസിസിഐ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ക്യാപ്റ്റൻ സ്ഥാനം കോലിയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അതിനാൽ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി രോഹിതിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാൻ ബിസിസിഐ ശ്രമിക്കുന്നുണ്ട് എന്നുമാണ് വിവരം. 2023ൽ ഏകദിന ലോകകപ്പ് ഉള്ളതിനാൽ എത്രയും വേഗം ഇത് നടപ്പിലാക്കുമെന്നും സൂചനയുണ്ട്.

ക്യാപ്റ്റൻ സ്ഥാനം മൂലം കോലിയുടെ ബാറ്റിംഗ് പഴയതുപോലെ കരുത്തുറ്റതല്ല എന്നാണ് ബിസിസിഐയുടെ നിരീക്ഷണം. ക്യാപ്റ്റൻ ചുമതലകൾ കോലിയിൽ നിന്ന് മാറ്റിയാൽ താരം തിരികെ ഫോമിലെത്തിയേക്കും. രോഹിതിനെ ക്യാപ്റ്റനാക്കി ലോകേഷ് രാഹുലിനെ വൈസ് ക്യാപ്റ്റനാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഉഭയകക്ഷി പരമ്പരയിൽ രോഹിതാവും ഇന്ത്യൻ ക്യാപ്റ്റൻ. ജനുവരി 11നാണ് പരമ്പര ആരംഭിക്കുക. 2023ന് ഇന്ത്യയിൽ ആരംഭിക്കുന്ന ലോകകപ്പിൽ മികച്ച പ്രകടനം നടത്താനായി രോഹിതിനും ദ്രാവിഡിനും സമയം നൽകേണ്ടതുണ്ട്. അതിനാൽ, പറ്റിയ ടീമിനെ തിരഞ്ഞെടുക്കുന്നതിന് അവർക്ക് സമയം നൽകാനായാണ് ഉടൻ രോഹിതിനെ ക്യാപ്റ്റനാക്കാൻ ബിസിസിഐ ശ്രമിക്കുന്നത്.

ന്യൂസീലൻഡിനെതിരെ ഈ മാസം സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പരക്ക് പിന്നാലെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും നാല് ടി-20 മത്സരങ്ങളും ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കും.

Stroy Highlights: Virat Kohli captaincy Ravi Shastri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top