നിയന്ത്രണം നഷ്ടപ്പെട്ടു; 13 വാഹനങ്ങളുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ്

എറണാകുളത്ത് വാഹനാപകടം. ബ്രേക്ക് നഷ്ടപ്പെട്ട ബസ് കാറുകളിൽ ഇടിച്ചു. പതിമൂന്ന് വാഹനങ്ങൾ അപകടത്തിൽ പെട്ടു. കാറുകളിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റിട്ടുണ്ട്. ഇടക്കൊച്ചിയിൽ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. എറണാകുളത്ത് ഫോർഷോർ റോഡിൽ ഫൈൻ ആർട്സ് ഹാളിനു സമീപമാണ് വാഹനങ്ങളുടെ കൂട്ടയിടിയിൽ നിരവധിപ്പേർക്കു പരുക്കേറ്റത്. മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തു വന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ട് വാഹനങ്ങളിലേക്ക് ഇടിക്കുകയായിരുന്നു.
Read Also : സംസ്ഥാനത്ത് മഴ തുടരുന്നു; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും ഇടിച്ചു തകർത്ത ശേഷം മരത്തിൽ ഇടിച്ചാണ് ബസ് നിന്നത്. 13 വാഹനങ്ങൾ തകർന്നിട്ടുണ്ട്. റോഡിൽ തിരക്കേറിയ സമയത്തായിരുന്നു അപകടം. ഓട്ടോറിക്ഷയിലും കാറുകളിലും യാത്ര ചെയ്തവർക്കാണ് പരുക്കേറ്റത്. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന്റെ ബ്രേക്ക് പെഡൽ തകർന്നതായി ആർടിഒ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ബസിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്.
Stroy Highlights: bus-accident-in-kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here