വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദികൾക്ക് പിന്നിൽ ചൈന

വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദികൾക്ക് പിന്നിൽ ചൈനയെന്ന് റിപ്പോർട്ട്. മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും വധിച്ച ഭീകരവവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനിസ് സഹായം ലഭിച്ചതായി വിവരം ലഭിച്ചു. ( china behind north eastern terrorist )
വടക്ക് കിഴക്കൻ മേഖലയിലെ സായുധ സംഘടനകൾക്ക് മ്യാൻമറിലെ അരാകൻ സേനയുമായും യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഈ സംഘടനകൾ വഴിയാണ് വടക്ക് കിഴക്കൻ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ) കമാൻഡർ പരേഷ് ബറുവ, നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റ് ( ഐഎം) ഫുൻടിംഗ് ഷിംറാങ് എന്നീ ഭീകരവാദികൾ ചൈനിസ് സംരക്ഷണത്തിലാണെന്നും റിപ്പോർട്ടുണ്ട്. ചൈന-മ്യാൻമർ അതിർത്തിയിലെ യുന്നാൻ പ്രവിശ്യയിലാണ് ഭീകരവാദികൾ ചൈനീസ് സംരക്ഷണയിൽ കഴിയുന്നതെന്നും പുറത്ത് വരുന്ന റിപ്പോർട്ടിൽ പറയുന്നു.
Stroy Highlights: china behind north eastern terrorist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here