വിവാഹമോചനത്തിന് വഴങ്ങിയില്ല; മലപ്പുറത്ത് നവവരന് ക്രൂര മർദനം

മലപ്പുറത്ത് നവവരന് ഭാര്യ വീട്ടുകാരുടെ ക്രൂരമർദനം. നവവരന് അബ്ദുള്‍ അസീബിനെ തട്ടികൊണ്ട് പോയി മർദിച്ചതായി ബന്ധുക്കളുടെ പരാതി. വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. വിവാഹ മോചനത്തിന് വഴങ്ങാത്തതിനാൽ ഗുരുതരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അസീബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു.
Read Also : ആളു മാറി ബാങ്ക് ജീവനക്കാരിയെ ആക്രമിച്ചു; യുവാവ് കസ്റ്റഡിയിൽ
ഒന്നര മാസം മുമ്പാണ് അസീബ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോയ മൂന്നു പേരെ കോട്ടക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Stroy Highlights: husband attacked by wifes family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here