Advertisement

ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം; ക്രിമിനൽ സംഘങ്ങളെ സർക്കാർ സംരക്ഷിക്കുന്നു; കെ സുരേന്ദ്രൻ

November 15, 2021
0 minutes Read
mistake from k surendrans side observes bjp national leadership

പാലക്കാട് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്.ഡി.പി.ഐ ക്രിമിനൽ സംഘങ്ങളെ സർക്കാരും സിപിഐഎമ്മും സംരക്ഷിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു

പൊലീസ് കൂടി ചേർന്നാണ് ഇവർക്ക് സംരക്ഷണം നൽകുന്നത്. 10 ദിവസത്തിനുള്ളിൽ 2 ആർ.എസ്.എസ് പ്രവർത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. യാതൊരു പ്രകോപനമില്ലാത്ത സ്ഥലങ്ങളിൽ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം പങ്കിടുന്നവരാണ് സി.പി.ഐ.എമ്മും എസ്.ഡി.പി.ഐയും. കൊലപാതകങ്ങളിൽ എസ്.ഡി.പി.ഐയുടെ പേര് പറയാൻ പൊലീസ് മടിക്കുന്നു. അതേ നാണയത്തിൽ മറുപടി നൽകാൻ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top