Advertisement

ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

November 15, 2021
1 minute Read

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സൈന്യം വധിച്ചു. ശ്രീനഗറിലെ ഹൈദർ പോരയിലാണ് സംഭവം . മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ സൈന്യം വധിച്ചത്. കശ്മീർ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിൽ ന്യൂന പക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം അടുത്തിടെ വർധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീകരവിരുദ്ധ ഓപ്പറേഷനുകൾ സൈന്യം വീണ്ടും വ്യാപകമാക്കിയത്.

അതേസമയം മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും വധിച്ച ഭീകരവവാദി ആക്രമണത്തിൽ സൈന്യം ഇന്ന് തിരിച്ചടി നൽകി. വടക്ക് -കിഴക്കൻ മേഖലയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. എ കെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു. പിടിച്ചെടുത്ത തോക്കുകളിൽ ചൈനീസ് നിർമ്മിത തോക്കും കണ്ടെത്തിയിട്ടുണ്ട്.

Read Also : മണിപ്പുർ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Stroy Highlights: terrorist killed in hyderpora, srinagar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top