ഇന്ധന നികുതി കുറച്ച് രാജസ്ഥാൻ; പുതുക്കിയ വില നാളെ മുതൽ

പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറച്ച് രാജസ്ഥാൻ സർക്കാർ. പെട്രോൾ ലീറ്ററിന് 4 രൂപയും, ഡീസലിന് 5 രൂപയുമാണ് രാജസ്ഥാൻ കുറച്ചത്. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും.
കേന്ദ്രം ഇന്ധന വില കുറച്ചതിനെ തുടർന്ന് സംസ്ഥാനങ്ങളും നികുതി കുറച്ച സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യമറിയിച്ചത്. നേരത്തേ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബും നികുതി കുറച്ചിരുന്നു. ഇന്ധന വില കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ഹൈക്കമാൻഡ് നിര്‍ദേശിച്ചിരുന്നു.
ഉത്തർ പ്രദേശിൽ ഒരു ലീറ്റർ പെട്രാളിനും ഡീസലിനും 12 രൂപ കുറച്ചു. ഗുജറാത്ത്, ഗോവ, മണിപ്പൂർ, കർണ്ണാടക, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങൾ 7 രൂപ വീതം ഡീസലിനും പെട്രോളിനും കുറച്ചു. ബിഹാറിൽ പെട്രോളിന് 1.30 രൂപയും ഡീസലിന് 1.90 രൂപയുമാണ് വാറ്റ് കുറച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here