ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യം കള്ളന്മാർ കവർന്നു; തൊണ്ണൂറുകാരന് ഒരു ലക്ഷം രൂപ നൽകി പൊലീസ് ഓഫീസർ…

കഷ്ടപ്പാടുകളും യാതനകളും ഇല്ലായ്മകളും തരണം ചെയ്ത് ജീവിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള മിക്ക മുഖങ്ങളും. ജീവിതത്തിൽ കാര്യമായ സമ്പാദ്യമൊന്നുമില്ലെങ്കിലും ഉള്ളതിൽ നിന്ന് മിച്ചം വെച്ചും സ്വരുക്കൂട്ടിയും നാളേക്കായി ചെറുതുണ്ടുകളെങ്കിലും മാറ്റി വെച്ച് ജീവിക്കുന്നവർ. അങ്ങനെ ഓരോ രൂപയും സ്വരുക്കൂട്ടി നാളെക്കായി കരുതി വെച്ചതാണ് തൊണ്ണൂറുകാരനായ അബ്ദുൽ റഹ്മാൻ. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്. ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ഒരു നാൾ കള്ളന്മാർ കവർന്നെടുത്തു. കഷ്ടപ്പാടിന്റെ സമയങ്ങളിൽ നന്മയുടെ കരങ്ങൾ നമ്മെ തേടി വരുമെന്ന് കേട്ടിട്ടില്ലേ. അതെ അബ്ദുൽ റഹ്മാന്റെ ജീവിതത്തിലും അങ്ങനെ ഒരു സഹായ കരങ്ങൾ എത്തി. ശ്രീനഗര്‍ എസ്.എസ്.പി. സന്ദീപ് ചൗധരിയാണ് സഹായവുമായെത്തിയത്. അബ്ദുൽ റഹ്മാന് സ്വന്തം കയ്യിൽ നിന്ന് ഒരു ലക്ഷം രൂപ നൽകിയാണ് അദ്ദേഹം സഹായിച്ചത്.
Appreciative decision by Srinagar police & @Sandeep_IPS_JKP towards the old aged Channa seller to assist him with the money of one lakh that was looted from his home. Abdul Rehman had saved the laborious money for his last rites; he sells snacks and lives all alone!
— Parvaiz Ahmad Qadri (@Parvaiz_Qadri) November 14, 2021
Salute sir pic.twitter.com/FL0tXvoUWB
ശ്രീനഗറിലെ ബൊഹരി കദല്‍ മേഖലയിലെ കടല വിൽപ്പനക്കാരനാണ് അബ്ദുൽ റഹ്മാൻ. റോഡരികിൽ വിവിധ കടലകൾ വിറ്റ് സ്വരൂപിച്ചുണ്ടാക്കിയ സമ്പാദ്യമാണ് കള്ളന്മാർ കവർന്നെടുത്തത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന റഹ്മാനെ മർദിച്ച് അവശനാക്കി കള്ളന്മാർ പണം തട്ടുകയായിരുന്നു. ഒരു ലക്ഷം രൂപയാണ് ഇവർ കവർന്നെടുത്തത്. നഷ്ടപെട്ടാലോ എന്ന കരുതി കൈവശം സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതോടെ അകെ നിസ്സഹായാവസ്ഥയിലായിരുന്നു അബ്ദുൽ റഹ്മാൻ.
Read Also : വയസ്സ് വെറും ഏഴ്, സ്വന്തമാക്കിയത് റെക്കോർഡ് നേട്ടങ്ങൾ; താരമായി കൊച്ചുമിടുക്കി…
അബ്ദുൽ റഹ്മാന് നേരെ ഉണ്ടായ ദുരനുഭവം സന്ദീപ് ചൗധരി അറിയാൻ ഇടം വരികയും അദ്ദേഹം അബ്ദുൽ റഹ്മാനെ സഹായിക്കാൻ തയ്യാറാകുകയുമായിരുന്നു. തൊണ്ണൂറുകാരനായ റഹ്മാൻ തന്റെ മരണാനന്തര ചടങ്ങുകൾക്കായി സൂക്ഷിച്ചു വെച്ചിരുന്ന പണമായിരുന്നു മോഷണം പോയതെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ ഒരു സത്പ്രവൃത്തിയ്ക്ക് ശ്രീനഗര്‍ എസ്.എസ്.പി സന്ദീപ് ചൗധരിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഉണ്ടായ മോഷണ സംഭവത്തിന് കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here