കുൽഭൂഷൺ ജാദവിന് പാകിസ്താൻ കോടതിയുടെ വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ അനുമതി

ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് പാകിസ്താൻ പട്ടാളക്കോടതിയുടെ വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാം. സൈനിക കോടതിക്കെതിരെ അപ്പീൽ നൽകാൻ തടസമായിരുന്ന നിയമം ഭേദഗതി ചെയ്‌തു. പാകിസ്താൻ കോടതിയിൽ ഭേദഗതി ബിൽ അവതരിപ്പിച്ചു.
Read Also : സംസ്ഥാനത്ത് ഇന്ന് 6849 പേര്‍ക്ക് കൊവിഡ്; 61 മരണം; ടിപിആര്‍ 9.87%
പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ലിന് അംഗീകാരം നൽകിയത്. വധശിക്ഷ പുനഃപരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഏജൻറായി പ്രവർത്തിച്ച് ബലൂചിസ്താനിൽ കാലാപത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജാദവിനെ അറസ്റ്റുചെയ്തത്.
ജാദവിന് അപ്പീൽ നൽകാൻ കഴിഞ്ഞ വർഷം പാകിസ്താൻ ദേശീയ അസംബ്ലിയിൽ ഓർഡിനൻസ് അവതരിപ്പിച്ചിരുന്നു. 2017 ലാണ് ചാരവൃത്തി ആരോപിച്ച് മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചത്.
Story Highlights: kulbhushan-jadhav-allowed-to-appeal-against-death-sentence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here