Advertisement

ലഖിംപൂര്‍ ഖേരി; റിട്ട. ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല

November 17, 2021
2 minutes Read

ലഖിംപൂര്‍ കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻ ജഡ്ജിയാണ് രാകേഷ് ജെയ്ൻ. മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ചേർത്ത് പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു.

വിരമിച്ച സുപ്രിംകോടതി ജഡ്ജി അല്ലെങ്കിൽ ഹൈക്കോടതി ജഡ്ജിയെ കേസിലെ അന്വേഷണ മേൽനോട്ടത്തിനായി നിയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല നൽകിയത്. യു.പി. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാൻ സുപ്രിംകോടതി തീരുമാനിച്ചത്.

Read Also : ലഖിംപൂർ കേസ്; റിട്ട.ജഡ്ജി അന്വേഷിക്കുന്നതിൽ സുപ്രിംകോടതിയുടെ ഉത്തരവ് ഇന്ന്

യു പി പൊലീസിന്റെ അന്വേഷണത്തിൽ കോടതി പലതവണ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ സ്വതന്ത്ര സ്വഭാവവും നിഷ്പക്ഷതെയും ഉറപ്പാക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കണമെന്നാണ് സുപ്രിം കോടതിയുടെ നിലപാട്. യു പി സർക്കാർ ഈ നിലപാടിനെ കോടതിയിൽ എതിർത്തിരുന്നില്ല.

Stroy Highlights: Lakhimpur violence: Ex. HC judge rakesh jain appointed to monitor probe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top