580 വർഷത്തിന് ശേഷമുള്ള ആകാശ പ്രതിഭാസം; കാത്തിരിപ്പ് ഇനി ദിവസങ്ങൾ മാത്രം

580 വർഷത്തിന് ശേഷം ഏറ്റവും ദൈർഖ്യമേറിയ അർധ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. നവംബർ 19ന് നടക്കുന്ന ഈ ആകാശപ്രതിഭാസം ആറ് മണിക്കൂർ നീണ്ട് നിൽക്കുമെന്നാണ് റിപ്പോർട്ട്. ( longest partial lunar eclipse )
ഫെബ്രുവരി 18, 1440 ലാണ് ഇത്ര ദൈർഘ്യമേറിയ അർധ ചന്ദ്രഗ്രണം അവസാനമായി ഉണ്ടാകുന്നത്. നൂറ്റാണ്ടുകൾക്കിപ്പുറം നവംബർ 19ന് ആറ് മണിക്കൂർ ഉണ്ടാകുന്ന അർധ ചന്ദ്രഗ്രഹണം കാണാനുള്ള ആവേശത്തിലാണ് വാനനിരീക്ഷകർ.
ഭൂമിയുടെ നിഴൽ സൂര്യന്റെ പ്രകാശത്തെ തടയുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. സൂര്യനും ഭൂമിയും ചന്ദ്രനും അപൂർണമായി വ്യന്യസിക്കുമ്പോളാണ് അൽപ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. അപ്പോൾ സൂര്യ രശ്മികൾ ചന്ദ്രന് മേൽ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രനെ മൊത്തമായോ ഭാഗികമായോ നിഴൽ കൊണ്ട് മറക്കുകയും ചെയ്യും.
Mark your calendar, 1 week from tonight we'll be gearing up for a nearly total (99%) lunar #eclipse that will turn the moon blood red. This eclipse will last for roughly 6 hours November 19th, making it the longest partial lunar eclipse until the year 2669. pic.twitter.com/zadbmsgxVz
— Eric Snitil (@EricSnitilWx) November 12, 2021
Read Also : സൂപ്പർമൂണും ചന്ദ്രഗ്രഹണവും ഒരുമിച്ച്; ഇന്ന് അപൂർവ ആകാശ പ്രതിഭാസം
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.34ന് ഈ പ്രതിഭാസം കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ നിറം ചുവന്നിരിക്കും. അരുണാചൽ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഈ പ്രതിഭാസം കാണാൻ സാധിക്കുമെന്ന് എംപി ബിർള പ്ലാനറ്റേറിയം ഡയറക്ടർ ദേബിപ്രസാദ് ദ്വാരി അറിയിച്ചു.
2489 ഒക്ടോബർ 9നാണ് ഇനി ഈ പ്രതിഭാസം സംഭവിക്കുകയുള്ളു.
Stroy Highlights: longest partial lunar eclipse
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here