ടിഎൻ പ്രതാപൻ എംപിക്കെതിരെ അപവാദ പ്രചാരണം; ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്ത് പൊലീസ്

ടി.എൻ പ്രതാപന്‍ എംപിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ ‘മറുനാടൻ മലയാളി’ യൂട്യബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് ടിഎൻ പ്രതാപൻ എംപി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടി.
നവംബറിൽ ഷാർജയിൽ വച്ച് നടന്ന വിവിധ പരിപാടികൾക്ക് ശേഷം പങ്കെടുത്ത വിരുന്നുനിടെയുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തുന്നുവെന്നാണ് ടിഎൻ പ്രതാപൻ എംപിയുടെ പരാതി. തന്നെ ഭീഷണിപ്പെടുത്താൻ ലക്ഷ്യമിട്ട് ഓൺലൈൻ മാധ്യമം ദൃശ്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ടിഎൻ പ്രതാപൻ പരാതിയിൽ പറഞ്ഞത്.
Read Also : ‘മറുനാടന്‍ മലയാളി’ക്കെതിരെ മാനനഷ്ടക്കേസ്
ഇതിന് പിന്നിൽ മാറ്റാരെങ്കിലും ഉള്ളതായി സംശയിക്കുന്നുവെന്നും അപകീർത്തിപ്പെടുത്തുന്ന തെറ്റായ വാർത്തകൾക്കെതിരെ ഏതറ്റംവരെയും പോകുമെന്നും എംപി വ്യക്തമാക്കിയിരുന്നു.
Stroy Highlights: marunadan malayali, shajan skaria, tn prathapan mp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here