ജമ്മുകശ്മീരില്‍ നാല് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി കശ്മീര്‍ ഐജിപി വിജയകുമാര്‍ അറിയിച്ചു. ഉറിയിലെ നുഴഞ്ഞുകയറ്റ ശ്രമവും സൈന്യം തകര്‍ത്തു.
കുല്‍ഗാം ജില്ലയിലെ പോംഭായി, ഗോപാല്‍പ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. കൊല്ലപ്പെട്ടവര്‍ ഏത് സംഘത്തിലെ ഭീകരരാണെന്ന് വ്യക്തമായിട്ടില്ല. കശ്മീരിലെ ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ മുതല്‍ തന്നെ തെരച്ചില്‍ ശക്തമായിരുന്നു.
അതിനിടയില്‍ ബാരാമുള്ളയില്‍ സുരക്ഷാ സേനയ്ക്ക് നേരെ നടത്തിയ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരുക്കേറ്റു.
Story Highlights: terrorist killed, jammu kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here