Advertisement

ജുമാ നമസ്കാരത്തിന് ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം; അഞ്ചിടങ്ങളിലെ ഗുരുദ്വാരകൾ കൂടി തുറന്നു നൽകുമെന്ന് സഭാ മേധാവി

November 18, 2021
2 minutes Read

ജുമാ നമസ്കാരത്തിനായി ഗുരുദ്വാര തുറന്ന് നൽകി സിഖ് സമൂഹം. ജുമാ നമസ്കാരത്തിന് സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന മുസ്‌ലിം സമൂഹങ്ങൾക്ക് വേണ്ടി ഗുരുദ്വാര തുറന്നു നൽകിയത് ഗുരുഗ്രാമിലെ ഗുരുസിംഗ് സഭയാണ്.

കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നടക്കുന്ന ജുമാ നമസ്കാരം തടസപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടായിരുന്നു. തുടർന്ന് പൊലീസ് സംരക്ഷണത്തിലായിരുന്നു പ്രദേശത്ത് ജുമാ നമസ്‌കാരം. ഇത് ശ്രദ്ധയിൽ പെട്ടതോടെ സ്ഥലത്തെ വ്യവസായി തന്റെ കട ജുമാ നമസ്കാരത്തിനായി ഒഴിഞ്ഞു കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗുരുദ്വാര കമ്മിറ്റിയും വെള്ളിയാഴ്ച ദിവസത്തെ ജുമാ നമസ്കാരത്തിന് വേണ്ടി ഗുരുദ്വാര തുറന്നു നൽകാൻ തീരുമാനിച്ചത്.

ജുമാ നമസ്കാരത്തിന് വേണ്ടി സദർ ബസാർ, സെക്ടർ 39, സെക്ടർ 46, മോഡൽ ടൗൺ, ജേക്കബ്പുര എന്നീ അഞ്ചിടങ്ങളിലെ ഗുരുദ്വാരകൾ തുറന്നു നൽകുമെന്ന് ഗുരുദ്വാരയിലെ ഗുരു സിംഗ് സഭാ മേധാവി ഷെർദിൽ സിംഗ് സിദ്ദു പറഞ്ഞു.

സിഖ് സമൂഹത്തിന്റേത് ഏറ്റവും നല്ലൊരു മാതൃകയാണെന്നും ഇത് സമൂഹത്തിനിടയിൽ ഐക്യം ഉണ്ടാക്കാൻ സഹായിക്കുമെന്നും ജാമിഅത്ത് മുഫ്തി മുഹമ്മദ് സലീം പറഞ്ഞു. രണ്ടായിരത്തിവേറെ ആളുകളെ ഉൾക്കൊള്ളാനുള്ള സ്ഥലം ഗുരുദ്വാരകളിലുണ്ട്. സിഖ് ഗുരുവായ ഗുരു നാനാകിന്റെ ജന്മദിനമായ നവംബർ 19നാണ് തീരുമാനം നടപ്പിലാക്കുന്നത് എന്ന കാര്യവും സിദ്ദു ചൂണ്ടിക്കാട്ടി.

Read Also : മുന്നറിയിപ്പില്ലാതെ ഡാം തുറന്നു, പ്രതിഷേധവുമായി നാട്ടുകാർ

Story Highlights: gurudwaras-offer-space-to-muslims-for-namaz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top