Advertisement

‘പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചു’; ആരോപണമുന്നയിച്ച വിദ്യാര്‍ത്ഥിക്കെതിരെ കേസ്

November 18, 2021
1 minute Read
kasargod govt college

കാസര്‍ഗോഡ് ഗവ.കോളജില്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു. കോളജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് സാബിര്‍ സൗദിനെതിരെയാണ് കാസര്‍ഗോഡ് പൊലീസ് കേസെടുത്തത്. കോളജില്‍ അതിക്രമം കാണിച്ചതിനാണ് കേസ്.

വിദ്യാര്‍ത്ഥി കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് കോളജിലെത്തിയത് എന്ന് കോളജ് അധികൃതര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തപ്പോള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ഡ് ഡോ. എം രമയെ ആക്രമിക്കാന്‍ ശ്രമിക്കുകയും അധികൃതര്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. തുടര്‍ന്ന് കോളജിലെത്തിയ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന്റെ കാലുപിടിക്കുകയായിരുന്നു.

Read Also : വിദ്യാര്‍ത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചു; പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി എംഎസ്എഫ്; ആരോപണം നിഷേധിച്ച് ഡോ.എം രമ

വിദ്യാര്‍ത്ഥി സ്വമേധയാ വന്ന് കാലില്‍ വീഴുകയായിരുന്നെന്നും എംഎസ്എഫില്‍ നിന്ന് നിരന്തരം ഭീഷണി നേരിടുന്നുണ്ടെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം. വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസും പ്രിന്‍സിപ്പലിനെതിരെ രംഗത്തുവന്നിരുന്നു.

Story Highlights: kasargod govt college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top