രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമായി കേരളം

രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമായി കേരളം. ആന്വല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ടിലാണ് സര്‍വേ വിവരങ്ങള്‍. കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയില്‍ ആകെ 24.2 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ പഠനം നടത്താന്‍ സാധിച്ചത്. ഇതില്‍ കേരളത്തില്‍ നിന്നുള്ളത് 91 ശതമാനം വിദ്യാര്‍ത്ഥികളാണ്.
രണ്ടാം സ്ഥാനത്തുള്ള ഹിമാചല്‍ പ്രദേശില്‍ 79.6 ശതമാനം കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം നേടി. ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലുമാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ കൊവിഡ് സമയത്ത് ഓണ്‍ലൈന്‍ പഠനം നേടിയത്. യുപിയില്‍ ഇത് 13.9ശതമാനവും ബംഗാളില്‍ 13.3ശതമാനവുമാണെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ സൗകര്യത്തിലും കേരളം ആദ്യസ്ഥാനം നിലനിര്‍ത്തി. സംസ്ഥാനത്തെ 97.5 ശതമാനം കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ സൗകര്യമുണ്ട.് ഹിമാചല്‍പ്രദേശ് ആണ് തൊ
ട്ടുപിന്നില്‍ (95.6%). ബിഹാറില്‍ ഇത് 54.4 ശതമാനവും പശ്ചിമബംഗാളില്‍ 58.4ശതമാനവും യുപിയില്‍ 58.9ശതമാനവുമാണ്.
അതേസമയം സംസ്ഥാനത്ത് ഡിജിറ്റല്‍ ഡിവൈഡ് പരിപൂര്‍ണമായി പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
Story Highlights: online education kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here