Advertisement

പോക്‌സോ-ബാലനീതി നിയമം: സംസ്ഥാന ബാലവകാശ കമ്മീഷൻ യോഗം ചേർന്നു

November 18, 2021
1 minute Read

പോക്‌സോ-ബാലനീതി നിയമവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെയും ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. .

ഭേദഗതി വരുത്തിയ പോക്‌സോ നിയമവുമായി ബന്ധപ്പെട്ട്, യോഗത്തിലെ നിർദേശങ്ങളും അഭിപ്രായങ്ങളും വിലയിരുത്തലുകളും റിപ്പോർട്ടായി സർക്കാരിന് സമർപ്പിക്കുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ പറഞ്ഞു. ഇതിൽ പോരായ്മകളുണ്ടെങ്കിൽ അവ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോക്‌സോ കേസുകളിലെ വിവര ശേഖരണത്തിനായി ബാലവകാശ കമ്മീഷൻ തയാറാക്കിയ പരിഷ്‌കരിച്ച മാതൃകാ ചോദ്യാവലി സംബന്ധിച്ച് യോഗത്തിലെ നിർദേശങ്ങളും കമ്മീഷൻ പരിശോധിക്കും. പോക്‌സോ കേസുകളിലെ വിവരങ്ങൾ ഓരോ മാസവും കമ്മീഷനിൽ ലഭ്യമാക്കുന്നതിനായി ചോദ്യാവലി പൊലീസ് മേധാവി വഴി ജില്ലാ സൂപ്രണ്ടുമാർക്ക് കൈമാറാനും യോഗത്തിൽ തീരുമാനമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top