മോന്‍സണ്‍ മാവുങ്കല്‍ കേസ്; പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് ഇ.ഡി ഹൈക്കോടതിയില്‍

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. മറ്റ് വിഷയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ നിയോഗിക്കണം. പൊലീസ് കേസെടുക്കാന്‍ വൈകിയതിനാലാണ് അന്വേഷണം നീണ്ടതെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
അതേസമയം മോന്‍സണുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ അനിത പുല്ലയിലിന്റെ പങ്കെന്താണ്? ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സാമ്പത്തിക തട്ടിപ്പുകേസില്‍ മോന്‍സണിനെതിരെ കേസെടുത്തിരിക്കുന്ന ഇ.ഡി, കളളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. മോന്‍സണ്‍ മാവുങ്കലിനെതിരായ എട്ട് കേസുകളില്‍ ഇ.ഡി അന്വേഷണം നടത്തും. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജിത്തിനെയെയും സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
Read Also : വ്യാജരേഖ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കാതെ മോന്‍സണ്‍ മാവുങ്കല്‍
നേരത്തെ കേസ് പരിഗണിക്കുന്നതിനിടയില്‍ മോന്‍സണ്‍ കേസില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും എഡിജിപി മനോജ് എബ്രഹാമിനെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയത് എന്തിനെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
Story Highlights: monson mavunkal, kerala high court, ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here