മുല്ലപ്പെരിയാർ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറന്നു; ജലനിരപ്പ് 141.05 അടിയായി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു സ്പിൽവേ ഷട്ടർ കൂടി തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 141.05 അടിയിലെത്തി. നിലവിൽ ഡാമിന്റെ മൂന്നും നാലും ഷട്ടറുകൾ 30 സെ മി വീതം ഉയർത്തിയിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി ഉയർത്തിയിട്ടുണ്ട്.
ഇതിനിടെ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിമല തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തീർത്ഥാടകർക്ക് ഇന്ന് നിയന്ത്രണമുണ്ട്. പമ്പ ത്രിവേണി കരകവിഞ്ഞൊഴുകുകയാണ്. പമ്പയിലും സന്നിധാനത്തും എത്തിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
Read Also : ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; ഇടുക്കിയിലെ ജലനിരപ്പ് 2399.70 അടിയായി
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. പത്തനംതിട്ട,ഇടുക്കി,പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും,ചൊവ്വാഴ്ചയും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള ,കർണാടക ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല.
Story Highlights: Mullaperiyar Dam shutter opened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here