Advertisement

മുന്നാക്ക സർവേ അശാസ്ത്രീയം; സർവേ പ്രഹസനമെന്ന് എൻഎസ്എസ് മുഖപത്രത്തിൽ വിമർശനം

November 20, 2021
1 minute Read

മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്കുള്ള സംവരണത്തിൽ എതിർപ്പ് ശക്തമാക്കി എൻഎസ്എസ്. നിലവിൽ നടക്കുന്ന സർവേ ആർക്കോ വേണ്ടിയുള്ള പ്രഹസനമാണെന്ന് എൻഎസ്എസിന്റെ മുഖപത്രത്തിൽ പറയുന്നു. സർവേ ഭാവിയിൽ ആധികാരിക രേഖയായി മാറേണ്ടതാണ്. സംവിധാനത്തിലും മാതൃകയിലും യോഗ്യരായ ഉദ്യോഗസ്ഥരെക്കൊണ്ട് വിവര ശേഖരണം നടത്തണം. എൻഎസ്എസിന്റെ ആവശ്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന കമ്മിഷന്റെ കണ്ടെത്തൽ അപലപനീയമാണ്. കമ്മിഷൻ നിലപാട് പുനഃപരിശോധിച്ച് സെൻസസ് എടുക്കുന്ന രീതിയിൽ സർവേ പൂർത്തിയാക്കണമെന്ന് എൻഎസ്എസ് മുഖപത്രത്തിൽ ആവശ്യപ്പെടുന്നു.

ഇതിനിടെ മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് സംവരണം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു . ഒരു വിഭാഗത്തിന്റെയും അവകാശങ്ങൾ അട്ടിമറിക്കാനുള്ളതല്ലെന്ന് പുതിയ സർവേ. നിലവിലെ സംവരണ രീതികളിൽ മാറ്റമുണ്ടാകില്ല. ആനുകൂല്യത്തിലെ വേർതിരിവ് പറഞ്ഞ് ഭിന്നത ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also : മുന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കില്ല, പാവപ്പെട്ടവർക്ക് സംവരണം അനിവാര്യം; മുഖ്യമന്ത്രി

ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം അട്ടിമറിക്കുന്നില്ല, സംവരണേതര വിഭാഗത്തിൽ ഒരുകൂട്ടംപേർ പരമദരിദ്രരാണ്. 10 ശതമാനം സംവരണത്തിന് കാരണം ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേ ഇന്നാരംഭിക്കും.ഓരോ വാര്‍ഡിലെയും 5 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാമ്പിൾ സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : NSS On EWS reservation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top