Advertisement

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയൻ ക്രിക്കറ്റ് നായകനായേക്കും

November 20, 2021
1 minute Read

ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകസ്ഥാനത്തേക്ക് സ്റ്റീവ് സ്മിത്തിനെയും പരിഗണിക്കുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ. ക്രിക്കറ്റ് ബോർഡ് ജീവനക്കാരിക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ ടിം പെയ്ൻ അപ്രതീക്ഷിതമായി ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതോടെ ഓസീസ് ക്രിക്കറ്റിൽ വീണ്ടും പ്രതിസന്ധി രൂപപ്പെട്ടത്. 2018ലെ പന്ത് ചുരണ്ടൽ വിവാദത്തിലാണ് സ്മിത്തിനെ നായകപദവിയിൽ നിന്ന് നീക്കിയത്.

Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

നായകനാകാൻ യോഗ്യതയുള്ള നിരവധി പേർ ടീമിലുണ്ടെന്നും,സ്മിത്തും അവരിലൊരാൾ ആണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ റിച്ചാർഡ് ഫ്ര്യൂഡെൻസ്റ്റീൻ പറഞ്ഞു.എന്നാൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനായി സെലക്ടർമാർ സ്മിത്തിനെ രഹസ്യമായി സമീപിച്ചെന്ന് ഹെറാൾഡ് സൺ റിപ്പോർട്ട് ചെയ്തു. സ്മിത്തിനെ ക്യാപ്റ്റനാക്കുന്നതിന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് സെലക്ടർമാരെന്നും റിപ്പോർട്ടുണ്ട്.

സ്മിത്തിൻറെ പരിചയസമ്പത്ത് ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിൽ ക്യാപ്റ്റനെന്ന നിലയിൽ സഹായിക്കുമെന്നാണ് സെലക്ടർമാരിൽ ഒരു വിഭാഗത്തിൻറെ വാദം.അതേസമയം, നിലവിലെ വൈസ് ക്യാപ്റ്റൻ പേസർ പാറ്റ് കമ്മിൻസിന് നായകനാക്കണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്.കമിൻസിനെ നായകനും സ്മിത്തിനെ കമിൻസിന് കീഴിൽ വൈസ് ക്യാപ്റ്റനും ആക്കണമെന്നും നിർദേശമുയർന്നിട്ടുണ്ട്.

Story Highlights : steve-smith-front-runner-for-australia-s-test-captaincy-ahead-of-pat-cummins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top