ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മികച്ച വാർത്താ അവതാരകയായി തെരഞ്ഞെടുക്കപ്പെട്ട 24 ന്യൂസ് എഡിറ്റർ അനുജ രാജേഷ്, മികച്ച അന്തർദേശീയ റിപ്പോർട്ടറായി തെരഞ്ഞെടുക്കപ്പെട്ട 24 എഡിറ്റർ ഇൻ ചാർജ് പി.പി ജെയിംസ്, മികച്ച ന്യൂസ് റിപ്പോർട്ടറായി തിരഞ്ഞെടുക്കപ്പെട്ട ഷെഫീദ് റാവുത്തർ, എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ( RAJ NARAYAN JI AWARD )
മികച്ച റിയാലിറ്റി ഷോ എന്ന നേട്ടം കൈവരിച്ച് ടോപ് സിംഗർ സീസൺ 2 പ്രൊഡ്യൂസർ സിന്ധു മേനോൻ , ഫ്‌ളവേഴ്‌സിലെ മറ്റ് അവാർഡ് ജേതാക്കളായ രാജേഷ് ആർ നാഥ്, മുഹമ്മദ് റാഫി , എൻ എൻ വിവേക്, രജീഷ് സുഗുണൻ എന്നിവരും മന്ത്രി ആന്റെണി രാജുവിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
Read Also : കോൺഗ്രസ് നേതാക്കളുടെ മർദനത്തിന് ഇരയായ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്
മികച്ച റിയാലിറ്റി ഷോ ആർട്ടിസ്റ്റായി സ്റ്റാർ മാജിക്കിലെ തങ്കച്ചൻ വിതുരയെ തെരഞ്ഞെടുത്തു. മികച്ച ഓൺ എയർ പ്രമോഷനുള്ള പുരസ്‌കാരം ഫഌവഴ്‌സ് പ്രമോ വിഭാഗം അസിസ്റ്റൻ വൈസ് പ്രസിഡന്റ് എ.എൻ.വിവേകിനാണ്. കൊവിഡ് ബോധവൽക്കരണ ഗാനം എഡിറ്റിംഗിന് പോസ്റ്റ് പ്രൊഡക്ഷൻ സീനിയർ മാനേജർ രജീഷ് സുഗുണനാണ് പുരസ്‌കാരം. ഫഌവഴ്‌സ് ടിവി പ്രോഗ്രാം പ്രൊഡ്യൂസർ രാജേഷ് ആർ നാഥിനാണ് മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം. നന്ദനം എന്ന സീരിയലിന് വേണ്ടിയാണ് ഗാനരചന നിർവഹിച്ചത്. ചക്കപ്പഴത്തിലെ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാഫിയാണ് മികച്ച ഹാസ്യനടൻ.
Story Highlights : RAJ NARAYAN JI AWARD
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here