ഓണത്തിന് സമ്മാനമായി പണം ലഭിച്ചെന്ന് കൗൺസിലർമാർ മൊഴി നൽകി; നഗരസഭാ അധ്യക്ഷക്കെതിരെ വിജിലൻസ് മൊഴി

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ വിജിലൻസ് മൊഴി. ഓണത്തിന് സമ്മാനമായി പണം ലഭിച്ചെന്നാണ് കൗൺസിലർമാർ മൊഴി നൽകിയതെന്നും രണ്ട് സിപിഐഎം വനിതാ കൗൺസിലർമാരുടെയും സ്വതന്ത്ര കൗൺസിലർമാരുടെയും മൊഴിയെടുത്തെന്നും വിജിലൻസിന്റെ മൊഴിയിൽ പറയുന്നു. മാത്രമല്ല സമ്മാനം ലഭിച്ചെന്ന് നേരത്തെ വ്യക്തമാക്കിയ യുഡിഎഫ് പ്രതിനിധികളുടെ മൊഴി രേഖപ്പെടുത്തുമെന്നും സി സി ടി വി ദൃശ്യങ്ങൾ ഫോറൻസിക് പരിശോനയ്ക്ക് വിധേയമാക്കുമെന്നും വിജിലൻസിന്റെ മൊഴിയിൽ വ്യക്തമാക്കുന്നു.
Read Also : ഓണസമ്മാന വിവാദം; അജിത തങ്കപ്പനെ വിജിലൻസ് ചോദ്യം ചെയ്യും
കേസുമായി ബന്ധപ്പെട്ട് സി സി ടി വി ദൃശ്യങ്ങളിലും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കുകളിലും തെളിവുകൾ കണ്ടെത്തിയിരുന്നു. നഗരസഭാ ഓഫിസിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.
ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് 10,000 രൂപവീതം കവറിലാക്കി ചെയർപേഴ്‌സൺ അജിത തങ്കപ്പൻ നൽകിയെന്നും ഇത് അഴിമതിപ്പണമാണെന്നും ചൂണ്ടിക്കാട്ടി ഇടതുപക്ഷ കൗൺസിലർമാർ വിജിലൻസിന് നൽകിയ പരാതിയിലാണ് അന്വേഷണം.
Story Highlights : ajitha thankappan, thrikkakkara muncipality-vigilance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here