Advertisement

മധ്യപ്രദേശിൽ ആദിവാസി ബാലനെ പുള്ളിപ്പുലി കൊന്നു; 2 മാസത്തിനിടെ ജീവൻ നഷ്ടമായത് 4 പേർക്ക്

November 22, 2021
1 minute Read

മധ്യപ്രദേശിലെ സിയോനി ജില്ലയിൽ ആദിവാസി ബാലനെ പുള്ളിപ്പുലി കടിച്ചു കൊന്നു. രാവിലെ ഏഴ് മണിയോടെ ഗ്രാമത്തിനടുത്തുള്ള റോഡിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. പുലിയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുട്ടികൾക്ക് കഴിഞ്ഞില്ല. പിന്നാലെ ഓടിയ പുലി 10 വയസുകാരനെ കടിച്ചു കൊല്ലുകയായിരുന്നു.

സംഭവം അറിഞ്ഞെത്തിയ ഗ്രാമവാസികൾ പുലിയെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ പുലി ഇവരെയും ആക്രമിച്ചു. ഇവരിൽ ഒരാൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. അതേസമയം, പുലിയെ പിടികൂടാൻ പെഞ്ച് നാഷണൽ പാർക്കിൽ നിന്ന് രക്ഷാസംഘത്തെ വിളിച്ചിട്ടുണ്ടെന്ന് ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജർ വിസി മെഷ്‌റാം പറഞ്ഞു. ഗ്രാമവാസികൾ പുലിയെ എല്ലാ ഭാഗത്തു നിന്നും വളഞ്ഞിരിക്കുകയാണ്. മൃഗത്തെ ഉപദ്രവിക്കരുതെന്ന് അവരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രണ്ട് മാസത്തിനിടെ സിയോനി ജില്ലയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിത്. നേരത്തെ ഒക്ടോബർ 19 ന് ജില്ലയിലെ ഉഗ്ലി പ്രദേശത്തെ വയലിൽ നെല്ല് വെട്ടുകയായിരുന്ന 50 കാരിയെ പുള്ളിപ്പുലി കടിച്ചുകീറി കൊന്നിരുന്നു. ഒക്‌ടോബർ 16ന് പാണ്ടിവാഡ ഗ്രാമത്തിനടുത്തുള്ള കൻഹിവാഡ വനമേഖലയിൽ പതിനാറുകാരിയെ പുള്ളിപ്പുലി കൊന്നിരുന്നു. സെപ്തംബർ 15 ന് മൊഹ്ഗാവ് ഗ്രാമത്തിന് സമീപം 50 കാരിയെയും പുലി കൊന്നിരുന്നു.

Story Highlights : boy-10-killed-by-leopard-in-madhya-pradesh-village

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top