പ്രണയ നൈരാശ്യം; ഡൽഹിയിൽ യുവതിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ

ഡൽഹിയിൽ യുവതിയെ കൊലപ്പെടുത്തിയ 26 കാരൻ അറസ്റ്റിൽ. ആലം(26) എന്ന യുവാവിനെയാണ് ഓഖ്‌ല മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രണയ നൈരാശ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്.
ബദർപൂർ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു കൊലപാതകം. ഇരയായ ജർണയുടെ കഴുത്തിൽ പ്രതി കത്രിക കുത്തിയിറക്കി. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി കുഴിച്ചുമൂടി. തുടർന്ന് ജർണയുടെ മൊബൈൽ ഫോൺ തകർത്തു. പിന്നാലെ തെളിവ് നശിപ്പിക്കാൻ കത്രികയും രക്തം പുരണ്ട വസ്ത്രങ്ങളും അഴുക്കുചാലിൽ വലിച്ചെറിഞ്ഞു.
2015-ൽ പുൽ പ്രഹ്ലാദ്പൂരിലെ ഒരു കയറ്റുമതി കമ്പനിയിൽ ആലം ജോലി ചെയ്തിരുന്നു. ഇവിടെ വച്ചാണ് ഇവർ സുഹൃത്തുക്കളായതും. അലമിനോട് യുവതി പണം ആവശ്യപ്പെടുമായിരുന്നു. പ്രതിമാസം 6,000 രൂപ ആലം ജർണയ്ക്ക് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ജർണയ്ക്ക് മറ്റൊരു വ്യക്തിയുമായി സൗഹൃദമുണ്ടെന്ന് പ്രതി മനസിലാക്കി. ഇതേച്ചൊല്ലി അവർ വഴക്കിടുകയും തുടർന്ന് പണം നൽകുന്നത് നിർത്തുകയും ചെയ്തു.
Story Highlights : man-arrested-for-stabbing-woman-to-death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here