പ്രൊഫസർ സബിത കൃഷ്ണൻ നായർ അന്തരിച്ചു

കൊല്ലം ഫാത്തിമ കോളജ് റിട്ടയേഡ് അധ്യാപിക സബിത കൃഷ്ണൻ നായർ അന്തരിച്ചു. 81 വയസായിരുന്നു. കൊല്ലം കല്ലും താഴത്തെ മകളുടെ വസതിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.
എസ് എൻ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഷേക്‌സ്പിയർ വേലായുധൻ നായരാണ് അച്ഛൻ. മുൻ ഡിജിപി എൻ കൃഷ്ണൻ നായർ ഭർത്താവാണ്. ചെമ്പഴന്തി എസ് എൻ കോളജ് ചരിത്ര വിഭാഗം മേധാവിയായിരുന്ന ഡോ. ലേഖ കെ നായർ ,കേരള വർമ കോളജ് രസതന്ത്ര വിഭാഗം മേധാവിയായിരുന്ന ഡോ. പ്രീത കെ നായർ , കൊല്ലം ടി കെ എം എൻജിനീയറിംഗ് കോളജ് അധ്യാപിക ഡോ. സീമ കെ നായർ എന്നിവർ മക്കൾ .
Read Also : ദീപിക സീനിയർ ഫോട്ടോഗ്രാഫർ കെ.ജെ ജോസ് അന്തരിച്ചു
സിംഫണി ടെലിവിഷൻ ഉടമ വി കൃഷ്ണകുമാർ സഹോദരനാണ്. സംസ്‌കാരം ഉച്ചക്ക് 2 ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ
Story Highlights : sabitha krishnan nair passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here