കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ്; ശാസ്ത്രീയ തെളിവില്ലെന്ന് ഐസിഎംആർ

കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നതിൽ ശാസ്ത്രീയമായ തെളിവില്ലെന്ന് ഐസിഎംആർ. ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാരുടെ രണ്ടാം ഡോസ് വാക്സിനാണ് ഇപ്പോൾ സർക്കാരിൻ്റെ മുഖ്യ പ്രധാന്യം എന്നും അദ്ദേഹം വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. (scientific evidence booster Covid)
“കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് എടുക്കുന്നതിൽ ശാസ്ത്രീയ തെളിവൊന്നും ഇല്ല. ഇക്കാര്യത്തിൽ സർക്കാരിന് നേരിട്ട് തീരുമാനം എടുക്കാനാവില്ല. ഐസിഎംആർ ടീം ബൂസ്റ്റർ ഡോസ് നൽകേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് സർക്കാരിനെ അറിയിച്ചാൽ അപ്പോൾ അത് പരിഗണിക്കും.
Read Also : കേരളത്തിൽ 3698 പേര്‍ക്ക് കൊവിഡ്; ടിപിആർ 8.18%; മരണം 75
അതേസമയം, കേരളത്തിൽ ഇന്ന് 3698 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂർ 247, കോട്ടയം 228, കണ്ണൂർ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസർഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,190 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,88,979 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,83,929 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5050 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 333 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7515 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1305, കൊല്ലം 469, പത്തനംതിട്ട 401, ആലപ്പുഴ 176, കോട്ടയം 816, ഇടുക്കി 524, എറണാകുളം 963, തൃശൂർ 858, പാലക്കാട് 285, മലപ്പുറം 335, കോഴിക്കോട് 667, വയനാട് 253, കണ്ണൂർ 431, കാസർഗോഡ് 32 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 54,091 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,12,301 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.
Story Highlights : scientific evidence booster vaccine dose Covid ICMR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here