ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (22-11-21)

നിയമസഭാ കയ്യാങ്കളി കേസ് : റിവ്യൂ ഹർജിയുമായി പ്രതികൾ ഹൈക്കോടതിയിൽ
നിയമസഭാ കയ്യാങ്കളി കേസിൽ റിവ്യൂ ഹർജിയുമായി പ്രതികൾ ഹൈക്കോടതിയിൽ. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ ഹർജി. വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്.
മുല്ലപ്പെരിയാര്‍ വിഷയം പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി; ഹർജി ഡിസംബർ 10ന് പരിഗണിക്കും
മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവച്ചു . വിഷയം സുപ്രിംകോടതി ഡിസംബർ 10 ന് വീണ്ടും പരിഗണിക്കും. അടിയന്തിര ഉത്തരവ് ഇപ്പോൾ ആവശ്യമില്ലെന്ന കേരളത്തിന്റെ നിലപാട് കോടതി രേഖപ്പെടുത്തി.
പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം : മൂന്നു പേർ കസ്റ്റഡിയിൽ
പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശി സുബൈർ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്.
പേരൂര്‍ക്കട ദത്തുവിവാദത്തില്‍ ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിൾ ഉടൻ ശേഖരിക്കും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലാണ് പരിശോധിക്കുക. ജില്ലാ ശിശു സംരക്ഷണ ഓഫിസർ പാളയത്തെ നിർമല ശിശു ഭവനിൽ എത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്നിരുന്ന ഷട്ടർ അടച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്നിരുന്ന സ്പിൽവേ ഷട്ടർ അടച്ചു. 141 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. മഴ മാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഇതോടെയാണ് ഷട്ടർ അടച്ചത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്‍ തയ്യാറായി. കൃഷി, നിയമന്ത്രാലയം എന്നിവ ചേര്‍ന്നാണ് കരട് റിപ്പീല്‍ ബില്‍ തയ്യാറാക്കിയത്. കരട് ബില്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ബില്‍ ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പാസാക്കും.
മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് സുപ്രിംകോടതിയില്‍; റൂള്‍ കര്‍വിനെ കേരളം ശക്തമായി എതിര്‍ക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം ഇന്ന് സുപ്രിംകോടതിയില്‍. മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വിനെ കേരളം ശക്തമായി എതിര്‍ക്കും. ബേബി ഡാമിന്റെ സമീപത്തെ വിവാദ മരംമുറിക്കല്‍ വിഷയവും കോടതിയില്‍ പരാമര്‍ശിച്ചേക്കും.
Story Highlights : todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here