കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് പുനർ നിയമനം; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് പുനർ നിയമനം. നാല് വർഷത്തേയ്ക്കാണ് പുനർ നിയമനം നൽകിയുള്ള ഗവർണറുടെ അനുമതി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വി സിക്ക് പുനർ നിയമനം ലഭിക്കുന്നത്.
കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കം വിവാദമായതോടെയാണ് ചാൻസിലർ കൂടിയായ ഗവർണർ ഇടപെട്ടത്.
Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?
യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. അതിനിടെ, നിയമന വിവാദം കത്തി നിൽക്കവേ കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം നൽകാനുള്ള സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു.
പ്രിയ വർഗീസിന്റെ നിയമനത്തിൽ, അന്തിമ പരിശോധന പൂർത്തിയായിട്ടില്ലെന്നാണ് ഇന്നലെ വിസി മാധ്യമങ്ങളെ അറിയിച്ചിരുന്നത്. പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ വിഷയത്തിൽ വിസിയോട് വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
Story Highlights : kannur-vice-chancellor-gopinath-ravindran-re-appointed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here