ഫേസ്ബുക്കിലെ പരിചയം പ്രണയമായി; ആലുവ സിഐ മോശമായി പെരുമാറി: പ്രതികരിച്ച് മോഫിയയുടെ അമ്മാവൻ

ആലുവയിൽ ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകിയതിനു ശേഷം ജീവനൊടുക്കിയ മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത് 8 മാസങ്ങൾക്ക് മുൻപ്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടർന്ന് ആലുവ ഡിവൈഎസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകി. ഇന്നലെ പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും വീട്ടുകാരെ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ. (lady suicide uncle response)
Read Also : ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ
ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു എന്ന് പെൺകുട്ടിയുടെ ബന്ധു 24നോട് പറഞ്ഞു. വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ മാതാപിതാക്കൾ സമ്മതിച്ചില്ല. എന്നാൽ, നിക്കാഹെങ്കിലും നടത്തിനൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് അത് നടത്തി. ഡിസംബറിൽ ആഘോഷമായി വിവാഹം നടത്താമെന്നായിരുന്നു തീരുമാനം. നിക്കാഹിനു ശേഷം ഭർതൃവീട്ടുകാർ ഇടക്കിടെ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു. രണ്ട് മൂന്ന് ദിവസം താമസിപ്പിച്ചതിനു ശേഷം കുട്ടിയെ തിരിച്ചയക്കും. പിന്നീട്, ഭർത്താവ് സുഹൈൽ രാത്രി അശ്ലീല സിനിമകൾ കാണുന്നത് കുട്ടി മനസ്സിലാക്കി.
സ്ത്രീധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് മാനസികവും ശാരീരികവുമായി കുട്ടിയെ ഇവർ ഉപദ്രവിക്കുമായിരുന്നു. ഒരു വലിയ പൊട്ടിത്തെറിയുടെ വക്കിലെത്തിയപ്പോഴാണ് ഞങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 28ന് സുഹൈൽ ആലുവ പള്ളിയിൽ തലാഖ് നോട്ടീസ് നൽകി. അതിൽ ഞങ്ങൾ സഹകരിച്ചില്ല. പിന്നീടാണ് പൊലീസിൽ പരാതിപ്പെട്ടത്. മധ്യസ്ഥ ചർച്ചയിൽ സിഐ വളരെ മോശമായാണ് സംസാരിച്ചത്. വീട്ടിലെത്തി അല്പസമയം ഒറ്റക്കിരിക്കട്ടെ എന്നുപറഞ്ഞ് മുറിയിൽ കയറി വാതിലടച്ചു. ഇടക്കിടെ വാതിലിൽ മുട്ടിയപ്പോൾ അവൾ മൂളുന്നുണ്ടായിരുന്നു. എന്നാൽ, പിന്നീട് അനക്കമില്ലാതായി. ജനലിലെ ഗ്ലാസ് പൊട്ടിയ ഇടത്ത് നോക്കിയപ്പോൾ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുകയായിരുന്നു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു.
Story Highlights : lady suicide uncle response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here