എല്‍ജെഡി വിമത വിഭാഗത്തിനെതിരെ നടപടി ഉടന്‍; സെക്രട്ടേറിയറ്റ് വിളിക്കുമെന്ന് ശ്രേയാംസ്‌കുമാര്‍

എല്‍ജെഡി വിമത വിഭാഗത്തിനെതിരെ നടപടി ഉടനെന്ന് സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ്‌കുമാര്‍. യോഗം ചേര്‍ന്നതിനെ കുറിച്ച് ഷേഖ് പി ഹാരിസും വി സുരേന്ദ്രന്‍പിള്ളയും വിശദീകരണം നല്‍കിയില്ല. നടപടി ആലോചിക്കാന്‍ സെക്രട്ടേറിയറ്റ് വിളിക്കുമെന്ന് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. പാര്‍ട്ടി ഭരണഘടന തന്നിഷ്ടപ്രകാരം നിര്‍വചിക്കാനുള്ളതല്ലെന്നും ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി.
എം വി ശ്രേയാംസ്‌കുമാറിന് വഴങ്ങാത്ത എല്‍ജെഡിയിലെ വിമത വിഭാഗം മറുവിഭാഗം നല്‍കിയ നോട്ടിസിന് മറുപടി നല്‍കില്ലെന്ന് ഇന്ന് വ്യക്തമാക്കി. ഷേഖ് പി ഹാരിസും വി സുരേന്ദ്രന്‍ പിള്ളയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും വിമതവിഭാഗം പ്രതികരിച്ചു.
Read Also : ശ്രേയാംസ്‌കുമാറിന് വഴങ്ങാതെ എല്‍ജെഡിയിലെ വിമതര്‍; നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഷേഖ് പി ഹാരിസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീക്കങ്ങളടക്കം ലംഘനമാണെന്നാണ് എല്‍ജെഡി പ്രസിഡന്റ് എംവി ശ്രേയാംസ് കുമാറിന്റെ നിലപാട്. എന്നാല്‍ യഥാര്‍ത്ഥ എല്‍ജെഡി തങ്ങളാണെന്നും അത് അംഗീകരിക്കണമെന്നുമാണ് സുരേന്ദ്രന്‍ പിള്ള വിഭാഗം പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കമാണ് എല്‍ജെഡിയെ ഇപ്പോള്‍ പിളര്‍പ്പിന്റെ ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
Story Highlights : mv sreyamskumar, ljd
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here