ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; കൃത്യത്തിൽ നേരിട്ട് പങ്കാളി ആയ 4 പേർക്കായി തെരച്ചിൽ ഊർജിതം

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ നേരിട്ട് പങ്കാളി ആയ 4 പേർക്കായി തെരച്ചിൽ ഊർജിതം. കൂടുതൽ അറസ്റ്റ് ഉടനുണ്ടാവുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൃത്യത്തിൽ നേരിട്ട് പങ്കാളിയായ ഒരാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മുണ്ടക്കയത്തുനിന്നാണ് പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ എസ്ഡിപിഐ പ്രവർത്തകനാണ്. തിരിച്ചറിയൽ പരേഡ് നടക്കേണ്ടതിനാലും മറ്റ് പ്രതികൾ പിടിയിലാകാനുണ്ട് എന്നതിനാലും അറസ്റ്റിലായ ആളുടെ വിവരം പുറത്തുവിടാനാവില്ല എന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതിപ്പട്ടികയിൽ 20 പേരോളം ഉണ്ടാവുമെന്നാണ് സൂചന.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി SDPI പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.
Story Highlights : rss murder investigation palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here