Advertisement

ആന്ധ്രാ ദമ്പതികൾക്ക് വീണ്ടും ദത്ത് എടുക്കാൻ മുൻഗണന നൽകും; വീണാ ജോർജ്

November 23, 2021
1 minute Read

ആന്ധ്രാ സ്വദേശികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള അവസരം നഷ്ട്ടമാകരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വീണ്ടും ദത്തെടുക്കാൻ ഇവർക്ക് മുൻഗണന നൽകണമെന്ന് സംസ്ഥാനം സെൻട്രൽ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുപമയുടെ കുഞ്ഞിനെ കൊണ്ടുവരുമ്പോൾ തന്നെ ഈ കാര്യം അറിയിച്ചിരുന്നതായിയും മന്ത്രി പറഞ്ഞു.

അനുമപയുടെ കുഞ്ഞിനെ ദത്ത് നൽകുമ്പോൾ ലഭിച്ച അതേ പരിഗണന ഇവർക്ക് വീണ്ടും ലഭിക്കണം. മറ്റൊരു കുഞ്ഞിനെ ദത്ത് എടുക്കാനുള്ള ലിസ്റ്റിൽ ഇവരെയും ഉൾക്കൊളിക്കണമെന്നും മാനുഷിക പരിഗണ നൽകണമെന്നും മന്ത്രി പറഞ്ഞു. കുട്ടിയെ ഏത് സംസ്ഥാനത്ത് നിന്ന് വേണമെങ്കിലും ദത്ത് എടുക്കാം. അത് അവർക്ക് തെരഞ്ഞെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി.

കുഞ്ഞിനെ അനുപമയ്‌ക്ക് ലഭിച്ചതിൽ സന്തോഷമുണ്ട്. ദത്ത് സംബന്ധമായ കേസ് കോടതി പരിഗണയിലാണ്. കുഞ്ഞിന്റെ അമ്മ അനുപമയാണെന്ന് കോടതിയെ അറിയിക്കണം. എത്രയും പെട്ടെന്ന് തന്നെ കുടുംബകോടതിയെ അറിയിക്കുന്നെന്നും വീണാ ജോർജ് പറഞ്ഞു. വിവാദത്തിൽ വകുപ്പ് തല അന്വേഷണം നടന്നിട്ടുണ്ട്. പൂർത്തിയായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Story Highlights : veena-george-on-dna-result

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top