കോഴിക്കോട് വീടുകയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം

കോഴിക്കോട് നാദാപുരം കടമേരിയിൽ ഗുണ്ടാസംഘം വീടുകയറി ആക്രമണം നടത്തി. സംഭവത്തിൽ 8 പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. ഗുണ്ടാ സംഘത്തിലെ കണ്ണൂർ നാറാത്ത് സ്വദേശീ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയിലാണ് സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിഒടെ ഗുണ്ടാസംഘം വീട്ടുകാരെയും അയൽക്കാരെയും ആക്രമിച്ചത്.
കടമേരിയിലെ പാലോര നസീറിൻ്റെ വീട്ടിൽ കയറിയാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയത്. രണ്ട് വാഹനങ്ങളിലായി 8 പേരടങ്ങുന്ന സംഘമായിരുന്നു ഇവർ. ലഹരിമരുന്ന് കൈവശം വച്ചതിന് നസീറിൻ്റെ മകൻ നിയാസ് ഒരു മാസം മുൻപ് അറസ്റ്റിലായിരുന്നു. ഇയാൾക്ക് ഗുണ്ടാസംഘത്തിൽ പെട്ട ഒരാൾ ഒരു ലക്ഷത്തി 40,000 രൂപ നൽകാനുണ്ട്. കഴിഞ്ഞ ദിവസം ഇയാൾ പണം തരാനുള്ളയാളുടെ കാറുമായി കടന്നുകളഞ്ഞു. കാർ വീണ്ടെടുക്കാനായാണ് ഗുണ്ടാസംഘം എത്തിയത്.
Story Highlights : goonda attack kozhikode nadapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here