ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്റ് ഉടമ; അവാർഡ് സ്വന്തമാക്കി ഫ്രഞ്ച് ഷെഫ്…

ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്റോറെന്റ് ഉടമയ്ക്കുള്ള അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഫ്രഞ്ച് ഷെഫ് ഡാനിയൽ ബുലൂഡ്. ഏറ്റവും മികച്ച 184 റസ്റ്ററന്റുകളുടെ സംഘടനയായ ലെസ് ഗ്രാൻഡ്സ് ടേബിൾ ഡ്യു മോൻഡേയാണ് മികച്ച റെസ്റ്റോറേറ്ററായി ഡാനിയലിനെ തെരെഞ്ഞെടുത്തത്. ഏകദേശം 40 വർഷമായി ന്യൂയോർക്കിൽ താമസിച്ചു വരികയാണ് ഡാനിയൽ. അദ്ദേഹത്തിന്റെ റെസ്റ്റോറന്റിന്റെ പേരും ഡാനിയൽ എന്നാണ്.
66 കാരനായ ഡാനിയലിന്റെ പാചകരീതി ഏറെ വ്യത്യസ്തമാണ്. അമേരിക്കൻ ചേരുവകൾ ഉപയോഗിച്ച് ഫ്രഞ്ച് വിഭവങ്ങൾ ഉണ്ടാക്കുന്നതിനാലാണ് ഡാനിയൽ വിദഗ്ദൻ. ന്യൂയോർക്കിൽ കൂടാതെ അദ്ദേഹത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ദുബായ്, സിംഗപ്പൂർ, ബഹാമാസ് എന്നിവിടങ്ങളിലും ഭക്ഷണശാലകളുണ്ട്. മൂന്നു പതിറ്റാണ്ടായി റസ്റ്ററന്റ് മേഖലയിൽ പ്രസിദ്ധനാണ് ഡാനിയൽ. ഫ്രഞ്ചുകാരനായ ഇദ്ദേഹം 1982 ലാണ് ന്യൂയോർക്കിലേക്ക് കുടിയേറിപ്പാർത്തത്. ജന്മനാടിന്റെ രുചിവൈവിധ്യങ്ങളിലേക്ക് അമേരിക്കൻ ഉത്പന്നങ്ങൾ കൂടി ചേർത്ത് തയ്യാറാക്കിയ രുചി വൈവിധ്യം വൻ വിജയമാകുകയായിരുന്നു.
Read Also : ചോരയുടെ മണമുള്ള നഗരത്തിൽ പ്രതീക്ഷയേകിയൊരു പ്രതിമ…
ഈ മേഖലയോടുള്ള തന്റെ അർപ്പണബോധവും സഹപ്രവർത്തകരുടെ പിന്തുണയും ഒരു കൂട്ടം നല്ല സൗഹൃദങ്ങളുമാണ് ഇതുവരെയുള്ള എല്ലാ നേട്ടത്തിനും പിന്നിൽ എന്നും ഡാനിയൽ എഎഫ്‌പിയോട് പറഞ്ഞു. ഈ അംഗീകാരം ഏറെ സന്തോഷം നൽകുന്നതാണ് എന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights : The best restaurant in the world; Award Winning French Chef
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here