സ്റ്റിക്കർ ഉണ്ടാക്കാൻ മറ്റൊരു ആപ്പ് വേണ്ട; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്

സ്റ്റിക്കർ തരംഗമാണ് വാട്ട്‌സ് ആപ്പിൽ. എന്തിനും ഏതിനും മറുപടിയായി പലതരം സ്റ്റിക്കറുകൾ. പലപ്പോഴും മറ്റൊരു ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് നാം സ്റ്റിക്കറുകൾ നിർമിക്കുന്നത്. ഈ ആപ്ലിക്കേഷനുകളിലെല്ലാം പരസ്യത്തിന്റെ ശല്യവും ഉണ്ടാകും. എന്നാൽ ഇനി ഈ തലവേദനകളോടെല്ലാം ഗുഡ്‌ബൈ പറയാം. വാട്ട്‌സ് ആപ്പ് തന്നെ സ്റ്റിക്കറുകൾ സ്വന്തമായി നിർമിക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. ( create whatsapp sticker in whatsapp )
വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്‌ഡേറ്റിൽ ഫോട്ടോകൾ സ്റ്റിക്കറുകളാക്കി മാറ്റാനുള്ള ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. വാട്ട്‌സ് ആപ്പ് വെബ്ബിൽ മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാവുക.
Read Also : വാട്ട്‌സ് ആപ്പ് , ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പണിമുടക്കി
? Sticker suggestions. Find the perfect sticker as you type, it’s just like emoji suggestions but better. pic.twitter.com/010q1QTiMc
— WhatsApp (@WhatsApp) November 1, 2021
എങ്ങനെ സ്റ്റിക്കറുകൾ വാട്ട്‌സ് ആപ്പിൽ നിർമിക്കാം ?
ആദ്യം വാട്ട്‌സ് ആപ്പ് വെബ് വേർഷനിൽ ലോഗിൻ ചെയ്യുക.
ഇഷ്ടമുള്ള ഒരു ചാറ്റ് ഓപ്പൺ ചെയ്യണം. അവിടെ അറ്റാച്‌മെന്റ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇവിടെ ക്യാമറയ്ക്ക് താഴെ ആയി സ്റ്റിക്കർ എന്ന പുതിയ ഐക്കൺ വന്നിരിക്കുന്നത് കാണാം.
ഇതിൽ ക്ലിക്ക് ചെയ്യണം. ഇഷ്ടമുള്ള ചിത്രം തെരഞ്ഞെടുത്ത് ഇഷ്ടമുള്ള രീതിയിൽ സ്റ്റിക്കർ ഡിസൈൻ ചെയ്യാം.
ഈ സ്റ്റിക്കർ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്യുകയും ചെയ്യാം.
Story Highlights : create whatsapp sticker in whatsapp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here