ദത്ത് വിവാദം; ശിശുക്ഷേമ സമിതിക്ക് വീഴ്‌ചയുണ്ടെങ്കിൽ നടപടി: പി സതീദേവി

പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്‌ചയുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. അനുപമയുടെ പരാതി ലഭിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ ശിശുക്ഷേമ സമിതിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെയും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും പി സതീദേവി വ്യക്തമാക്കി.
ദത്ത് നടപടികളിൽ ശിശുക്ഷേമ സമിതിക്കും CWCക്കും ഗുരുതരവീഴ്ചയുണ്ടായി എന്നായിരുന്നു അനുപമ ആരോപിച്ചിരുന്നു. കുഞ്ഞിനെ തിരിച്ചുകിട്ടിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള തുടർ സമരപരിപാടി തുടരുമെന്ന് അനുപമ പറഞ്ഞിരുന്നു.
Read Also : കുഞ്ഞിനെ അനുപമയ്‌ക്ക് കൈമാറി; വഞ്ചിയൂർ കോടതിയുടേതാണ് ഉത്തരവ്
ഇതിനിടെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. ഡിവൈഎസ്പി യോഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും സതീദേവി അറിയിച്ചു.
Story Highlights : p sathidevi on adoption controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here