സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; മോഫിയയുടെ പിതാവ്

ആത്മഹത്യ ചെയ്‌ത മോഫിയയുടെ പിതാവുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയാതായി മോഫിയയുടെ പിതാവ് പറഞ്ഞു. സർക്കാർ മോഫിയയുടെ കുടംബത്തിനൊപ്പമെന്ന് മോഫിയയുടെ വീട് സന്ദർശിച്ച മന്ത്രി പി രാജീവ് പറഞ്ഞു.
Read Also :മോഫിയ പർവീനിന്റെ സഹപാഠികളെ വിട്ടയച്ചു
കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സർക്കാർ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർനടപടി ഉണ്ടാകുമെന്നാണ് മന്ത്രി ഉറപ്പ് നൽകി. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് വിശദീകരണം.
അതേസമയം മോഫിയ പർവീൻ ഭത്താവിന്റെ വീട്ടിൽ ക്രൂര പീഡത്തിന് ഇരയായെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഭർതൃ മാതാവ് സ്ഥിരമായി ഉപദ്രവിച്ചെന്നും മോഫിയയുടേ ശാരീരത്തിൽ പല തവണ മുറിവേൽപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights : mofiya-parveen-pinarayivijayan-ci-case-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here