വിഴിഞ്ഞത്തെ വൃക്ക വില്‍പന; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍

വിഴിഞ്ഞത്ത് വൃക്ക വില്‍പ്പനയ്ക്ക് തയ്യാറായില്ലെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. തീരദേശത്തെ വൃക്ക വില്‍പ്പന അന്വേഷിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയും മെഡിക്കല്‍ ഓഫിസറും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കോട്ടുകാല്‍ സ്വദേശി അനീഷ് മണിയന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് വൃക്ക വില്‍പ്പനയ്ക്ക് തയ്യാറായില്ലെന്ന് ആരോപിച്ച് യുവതിയെ ഭര്‍ത്താവ് മര്‍ദിച്ചത്. സംഭവത്തില്‍ കോട്ടപ്പുറം സ്വദേശി സാജനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. സാജന്റെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടുടമസ്ഥന്‍ ഇവരോട് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ വൃക്ക വില്‍ക്കാന്‍ ഭാര്യയോട് നിരന്തരം ആവശ്യപ്പെട്ടത്. എന്നാല്‍ യുവതി ഇതിനുതയാറാകാതെ വന്നതോടെ ഇയാള്‍ ഭാര്യയെ മര്‍ദിക്കുകയായിരുന്നു.
Read Also : വൃക്ക വിൽക്കാൻ വിസമ്മതിച്ചു; വീട്ടമ്മയ്ക്ക് മർദനം
നേരത്തെ വിഴിഞ്ഞം കേന്ദ്രീകരിച്ച് നടക്കുന്ന വൃക്ക വില്‍പ്പനയെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഈ സംഭവം പുറത്തു വരുന്നത്.
Story Highlights : kidney sell vizhinjam, human rights commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here