കുതിരാനില്‍ വന്‍ ഗതാഗതക്കുരുക്ക്

കുതിരാന്‍ തുരങ്കത്തില്‍ വന്‍ ഗതാഗത കുരുക്ക്. മൂന്ന് കിലോമീറ്ററിലധികം ദൂരം വാഹനങ്ങളുടെ നീണ്ട നിരയാണ്. നിലവില്‍ തുരങ്കത്തിന്റെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒന്നാം തുരങ്കത്തിലൂടെയാണ് കടന്നുപോകുന്നത്. നേരത്തെ തൃശൂര്‍ ഭാഗത്തേക്കുമാത്രമായിരുന്നു ഗതാഗതം അനുവദിച്ചിരുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
മൂന്ന് കിലോമീറ്റര്‍ ദൂരം ഇരുവശത്തേക്കും വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ കുതിരാനില്‍ വീണ്ടും ഗതാഗതക്കുരുക്ക് ഉണ്ടാകുമോ എന്ന ആശങ്കയൊഴിയും മുന്‍പേയാണ് ഗതാഗതക്കുരുക്ക് വീണ്ടുമെത്തിയത്.
ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നിര്‍മാണ കമ്പനി ജില്ലാ ഭരണകൂടത്തിന് ഉറപ്പ് നല്‍കിയിരുന്നു.
പാലക്കാട് നിന്ന് തൃശൂരിലേക്കുളള ഒന്നാം തുരങ്കത്തിലൂടെയാണ് നിലവില്‍ ഒറ്റവരി ഗതാഗതം. പാലക്കാട്ടേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നതിനായി വഴുക്കുംപാറ മുതല്‍ റോഡിന് നടുവില്‍ തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റര്‍ ദൂരം ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
Story Highlights : kuthiran tunnel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here